കൊച്ചിയില്‍ 24ന് ശേഷവും ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും: മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി- കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ 24ന് ശേഷവും ലോക്ക്ഡൗന്‍ നിയന്ത്രണങ്ങള്‍ കര്‍ശന തുടരുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട എറണാകുളം ജില്ലയില്‍ മുളവുകാട് പഞ്ചായത്തിലും നിയന്ത്രണങ്ങള്‍ അതേപടി നിലനിര്‍ത്തും. ഇവിടങ്ങളില്‍നിന്ന് ആരെയും പുറത്തുപോകാനോ, പുറത്തുനിന്നുള്ളവരെ പ്രവേശിക്കാനോ അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ 24 മുതല്‍ സംസ്ഥാനത്ത് ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട ജില്ലകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ഇളവുകള്‍ കൊച്ചി കോര്‍പ്പറേഷനും മുളവുകാട് പഞ്ചായത്തിനും ബാധകമല്ല. ഇവിടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരും.  യാത്ര ചെയ്യാന്‍ അനുവാദം ഉള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ. കൊച്ചി കോര്‍പറേഷനില്‍ കോവിഡ് സ്ഥിരീകരിച്ച ചുളളിക്കല്‍ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് പ്രത്യേകമായി ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം, 24ന് ശേഷം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു

Latest News