Sorry, you need to enable JavaScript to visit this website.

അങ്കമാലിയിൽ റോഡപകടം; ക്ലീനർ മരിച്ചു

അങ്കമാലി- എം.സി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ പച്ചക്കറിയുമായി വരികയായിരുന്ന ലോറി ഇടിച്ച് ക്ലീനർ മരിച്ചു. പാലക്കാട് ആലത്തൂർ കാവശേരി മണക്കാട് ആർ. രൺദീപ് രാജാണ്(34)മരിച്ചത്. മൈസൂരിൽനിന്ന് മൂവാറ്റുപുഴയിലേക്ക് തക്കാളിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കേടായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ പച്ചക്കറിയുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. പച്ചക്കറി ലോറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു രൺദീപ്. ഒന്നരമണിക്കൂറോളം പരിശ്രിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
 

Latest News