Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക്ഡൗണിൽ അരി കിട്ടിയില്ല; ഭക്ഷണമുണ്ടാക്കാൻ രാജവെമ്പാലയെ പാകം ചെയ്ത് യുവാക്കൾ

ഗുവാഹത്തി- കോവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണമുണ്ടാക്കാൻ ഒന്നും ലഭിക്കാതെ ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി കൊന്ന് പാകം ചെയ്ത് കഴിച്ച് അരുണാചൽ പ്രദേശിലെ മൂന്നംഗ സംഘം. പന്ത്രണ്ടടി നീളമുള്ള രാജവെമ്പാലയെയാണ് ഇവർ വകവരുത്തിയത്. പാമ്പിനെ കൊന്ന് തോളിലിട്ട് ആ ചിത്രം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. വാഴയിലയിലിട്ട് പാമ്പിനെ തൊലിയുരിച്ച് വൃത്തിയാക്കുന്നതിന്റെ ചിത്രവും ഇവർ പങ്കുവെച്ചു. ലോക് ഡൗൺ കാരണം അരി കിട്ടാനില്ലെന്നും ഭക്ഷണമുണ്ടാക്കാൻ വല്ലതും ലഭിക്കുമോ എന്ന് അന്വേഷിച്ച് കാട്ടിലേക്ക് പോയതായിരുന്നുവെന്നും അതിനിടയിലാണ് പാമ്പിനെ ലഭിച്ചതെന്നും ഒരാൾ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം സേസെടുത്തു. സംരക്ഷിത മൃഗങ്ങളുടെ വകുപ്പിൽ പെട്ടതാണ് രാജവെമ്പാല.
 

Latest News