ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറപറക്കുന്നു, ബ്രിട്ടനില്‍

ലണ്ടന്‍- കൊറോണ കാരണം ഭൂമി മാത്രമല്ല ആകാശവും നിശ്ചലമാണെന്നാണ് നാം കരുതുന്നത്. വിമാനങ്ങളെല്ലാം താഴെയിറങ്ങിയിരിക്കുന്നുവെന്നും. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതിയതല്ല. അവിടെയിപ്പോഴും ചാര്‍ട്ടേഡ് വിമാനങ്ങളുടെ പെരുംവരവാണ്.
സ്വന്തമായി വിമാനങ്ങളുള്ളവര്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ മുഖേന രാജ്യത്തേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതാണ് ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി. ഇത്തരത്തില്‍ 545 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം യു.കെയിലേക്ക് പ്രവേശിച്ചത്.  25 വിമാനങ്ങള്‍ കോവിഡ് വ്യാപകമായി പടര്‍ന്ന് സ്‌പെയിനില്‍നിന്ന് എത്തിയവയാണ്. 15 എണ്ണം അമേരിക്കയില്‍നിന്ന്. രോഗം കൂടുതല്‍ പടര്‍ന്ന് പിടിച്ച ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് 59 വിമാനങ്ങളാണ് എത്തിയത്.

സമ്പന്നരുടെ സ്വകാര്യ വിമാനങ്ങളില്‍കൂടി ഏകദേശം 15,000 ആളുകള്‍ യാതൊരു പരിശോധനയും കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് യു.കെയില്‍ പ്രവേശിച്ചിട്ടുണ്ടെന്നതാണ് കണക്ക്. സര്‍ക്കാരിന്റെ നയമൊന്നും പണക്കാര്‍ അത്ര കാര്യമാക്കുന്നില്ലെന്നര്‍ഥം.

 

Latest News