കോവിഡിന്റെ പേരില്‍ ഗര്‍ഭിണിയെ കൊണ്ട് രക്തം തുടപ്പിച്ചു; കുഞ്ഞിനെ നഷ്ടമായി

റാഞ്ചി- പ്രസവിക്കാനായി ആശുപത്രിയിലെത്തിയിട്ടും ചികിത്സ ലഭിക്കാത്തതിനാല്‍ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി യുവതി.
ജംഷഡ്പൂരിലെ 30 കാരി റിസ്‌വാന്‍ ഖാതൂന്‍ ഇത് സംബന്ധിച്ച് ജാര്‍ഖണ്ഡ്  മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തെഴുതി. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ തന്നെക്കൊണ്ട് ജീവനക്കാര്‍ തറയിലെ രക്തം തുടപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോപിച്ച് മതത്തിന്റെ പേരിലാണ് ചികിത്സ നിഷേധിച്ചതെന്നും യുവതി പറയുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

 

Latest News