Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവുംകടലാസിൽ; ഭെൽ ജീവനക്കാർ ആത്മഹത്യയുടെ മുനമ്പിൽ

കാസർകോട് - ദേശീയ മനുഷ്യാവകാശ കമ്മീഷനും കേരള ഹൈക്കോടതിയുംഉത്തരവിട്ടിട്ടും കാസർകോട് ഭെൽ യൂണിറ്റിലെജീവനക്കാർക്ക് ശമ്പളം നൽകാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവിഇലക്ട്രിക്കൽസ് ലിമിറ്റഡ് കമ്പനി തയ്യാറായില്ല. ഏപ്രിൽ ആറിന് മുമ്പ് കാസർകോട് ഭെല്ലിലെജീവനക്കാർക്ക് നൽകാനുള്ള 16 മാസത്തെ ശമ്പളം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഫെബ്രുവരി മാസം ഏഴിന് ഉത്തരവിട്ടതാണ്.
ചീഫ് മാനേജിംഗ്ഡയറക്ടർ ബി എച്ച് ഇ എൽ, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് ജീവനക്കാർക്ക് വേണ്ടി ജനുവരി ഒന്നിനാണ്ദേശീയ മനുഷ്യാവകാശ സംഘടനയിൽ ഹരജി നൽകിയിരുന്നത്. അതിന് ശേഷം ഭെൽ യൂണിറ്റിലെ ഐ എൻ ടി യു സി ക്ക് വേണ്ടി കേരള ഹൈക്കോടതിയിലുംഹരജി നൽകി. ജീവനക്കാർക്ക് അനുകൂലമായാണ് മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ഉത്തരവിട്ടത്. 


16 മാസമായി ശമ്പളം കിട്ടാതെ ജീവിതം പ്രതിസന്ധിയിലായ ഭെല്ലിലെ 200 ഓളം വരുന്ന ജീവനക്കാരുടെ കുടുംബം നട്ടംതിരിയുകയാണ്. ഏപ്രിൽ ഏഴിന് ശമ്പളം കൊടുക്കാതിരിക്കാൻ കോവിഡ് ലോക്ഡൗൺ ഒരു കാരണമായി പറയുമെങ്കിലും ശമ്പളം നൽകുന്നതിനുള്ള ഒരു നടപടിക്രമവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. കേന്ദ്രവും തരുന്നില്ല. സംസ്ഥാന സർക്കാരും അനങ്ങുന്നില്ല എന്ന് പറയുന്നത് പോലെയാണ് ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ഇനിയും ശമ്പളം നൽകിയില്ലെങ്കിൽ പലരും ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന സ്ഥിതിയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 


കേന്ദ്രസർക്കാർ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനം ആയതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു കൈകഴുകുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ ആണെങ്കിൽ സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കാൻ തയ്യാറാകാതെകമ്പനിയെ നശിപ്പിക്കുകയാണ്. കോവിഡ് ദുരിതത്തിനിടയിൽ പോലും ഇവിടത്തെ തൊഴിലാളികൾ എങ്ങിനെ ജീവിക്കുന്നതെന്ന് തിരിഞ്ഞുനോക്കാൻ പോലും ആരും തയ്യാറായിലെന്ന പരാതിയുംതൊഴിലാളി കുടുംബങ്ങൾക്കുണ്ട്. സംഘടനകളോജില്ലാ ഭരണകൂടമോ കേന്ദ്ര അധികൃതരോ ഭെൽ ജീവനക്കാരെ തിരിഞ്ഞുനോക്കിയില്ല. ഇപ്പോഴും വാടക കെട്ടിടത്തിൽ താമസിക്കുന്ന ജീവനക്കാരിൽ പലരും ഏറെ കഷ്ടപ്പാടിലാണ്. 
51 ശതമാനം ഓഹരി ബി എച്ച് ഇ എല്ലിനും49 ശതമാനം ഓഹരി കേരള സർക്കാരിനുമുള്ളകാസർകോട് ഭെല്ലിലെ ജീവനക്കാരും കമ്പനിയും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക്കുതിക്കുകയാണ്.

പ്രൂഫ് ഓവർ

 

 

Latest News