ഭോപ്പാല്‍- മധ്യപ്രദേശില്‍ 12 ദിവസം പ്രായമായ കുഞ്ഞിന് കോവിഡ്
രോഗം സ്ഥിരീകരിച്ചത് ആശങ്ക. അതേസമയം കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കോവിഡ്
രോഗമില്ല. കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചിരുന്നതിനാല്‍ രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണെന്നാണ് നിഗമനം. അതേസമയം, മുംബൈയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ ചേരിയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്
രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി.ഗുജറാത്തില്‍ ഇന്ന് 228 കൂടി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1604 ആയി. ചെന്നൈയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി കോവിഡ്
രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്ത് ആകെ 105 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 1477 ആയി. ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും കോവിഡ്
രോഗം സ്ഥിരീകരിച്ചു