226 ഉംറ തീർഥാടകർ  പാക്കിസ്ഥാനിലേക്ക് മടങ്ങി

പാക്കിസ്ഥാൻ ഉംറ തീർഥാടകർ ജിദ്ദ വിമാനത്താവളത്തിൽ ാത്രാനടപടികൾ പൂർത്തിയാക്കുന്നു.

ജിദ്ദ- വിമാന സർവീസുകൾ റദ്ദാക്കിയതോടെ മക്കയിൽ കുടുങ്ങിയിരുന്ന 226 ഉംറ തീർഥാടകരെ  കൂടി പാക്കിസ്ഥാനിലെത്തിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മുൾട്ടാൻ വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനമാണ് ഇവരെ കൊണ്ടുപോയത്. ഇതോടെ കഴിഞ്ഞ മുന്നു ദിവസത്തിനിടെ ജിദ്ദയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിയ തീർഥാടകരുടെ എണ്ണം 474 ആയി.
പാക്കിസ്ഥാൻ കോൺസൽ ജനറൽ ഖാലിദ് മജീദ്, വൈസ് കോൺസൽ ശായിഖ് അഹ്മദ് എന്നിവർ ഇവരെ യാത്രയാക്കാനെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച 254 ഉംറ തീർഥാടകരെ പാക്കിസ്ഥാനിലെത്തിച്ചിരുന്നു. ഹജ് ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇവരെ പാക്കിസ്ഥാനിലേക്കയച്ചത്.
 

Latest News