മോഡി സര്‍ക്കാര്‍  മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍  കോവിഡിനെ ഉപയോഗിക്കുന്നു: അരുന്ധതി റോയ്

ന്യൂദല്‍ഹി-കോവിഡിനെ മുസ്‌ലിം വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കുകയാണ് മോഡി സര്‍ക്കാറെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ലോകം സൂക്ഷമായി വീക്ഷിക്കേണ്ട കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ ക്ലേശം അനുഭവിക്കുന്നത് കോവിഡില്‍ നിന്നും മാത്രമല്ല, വെറുപ്പ്, വിശപ്പ് തുടങ്ങിയവയില്‍ നിന്നും കൂടിയാണ്. ഒരു കൂട്ടക്കൊലക്ക് സമാനമായ അന്തരീക്ഷത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത് അരുന്ധതി പറഞ്ഞു
മുസ്‌ലീങ്ങള്‍ക്കെതിരെയായ വിദ്വേഷപ്രചാരണം ദല്‍ഹിയില്‍ വംശഹത്യയിലേക്ക് നയിച്ചിരുന്നു മാത്രമല്ല കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ യുവനേതാക്കളെ അറസ്റ്റ് ചെയ്യുന്നു, അഭിഭാഷകര്‍, എഡിറ്റര്‍മാര്‍, ചിന്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയാണ്. പലരും തടവിലായിക്കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ നാസികള്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ രീതിയിലാണ് കോവിഡിനെ മുസ്‌ലീങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
 

Latest News