Sorry, you need to enable JavaScript to visit this website.

രാജ്യത്ത് കോവിഡ് മരണം 507 ആയി; രോഗികള്‍ 15,712

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് മരണങ്ങള്‍ 507 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 15,712 ആണ്. ഇന്നുമാത്രം 1334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 239 പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്.

രാജ്യത്തെ കോവിഡ് മരണങ്ങളുടെ പ്രായം തിരിച്ചുള്ള കണക്കും ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. മരണപ്പെട്ടവരില്‍ കൂടുതലും 60 വയസിന് മുകളിലുള്ളവരാണ്. 14.4 ശതമാനം പേര്‍ 45 വയസിന് താഴെയുള്ളവരും 10.3 ശതമാനം പേര്‍ 45-60 പ്രായ പരിധിയിലുള്ളവരും 33.1 ശതമാനം 60-73 പ്രായത്തിലുള്ളവരും 42.2 ശതമാനം മരണങ്ങള്‍ 75 വയസിന് മുകളിലുള്ളവര്‍ക്കിടയിലുമാണ് സംഭവിച്ചത്.  ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് 3.3 ശതമാനമാണ്.

Latest News