കേരളത്തില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ്; 13 പേർ രോഗമുക്തരായി

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. കണ്ണൂര്‍,കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്നവരാണ് ഇരുവരും. 13 പേര്‍ കൂടി ഇന്ന് സംസ്ഥാനത്ത്  രോഗമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് സംസ്ഥാനത്തെ കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍കോട് സ്വദേശി ദുബായില്‍ നിന്നുമാണ് വന്നത്. ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയവരില്‍ കാസര്‍കോടുനിന്ന് എട്ടുപേരും കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരും മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 270 പേരാണ് കോവിഡ് മുക്തി നേടിയത്. 129 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

Latest News