കോവിഡിനെ തുരത്താൻ ഇന്ത്യൻ മരുന്ന് യു.എ.ഇയിലേക്കും

ന്യൂദൽഹി- കോവിഡ്-19നെ നേരിടുന്നതിന് വേണ്ടി യു.എ.ഇയിലേക്ക് ഇന്ത്യ മരുന്ന് അയക്കുന്നു. മലേറിയക്കെതിരെ പരീക്ഷിച്ച് വിജയിച്ച ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്നാണ് ഇന്ത്യ കയറ്റി അയക്കുന്നത്. ഇന്ത്യയിലെ യു.എ.ഇ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. 5.5 മില്യൺ മരുന്നാണ് ആദ്യം കയറ്റി അയച്ചത്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങൾ നേരത്തെ ഈ മരുന്ന് ഇന്ത്യയിൽനിന്ന് സ്വീകരിച്ചിരുന്നു.  
 

Latest News