Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ അപമാനിക്കാന്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തുന്നു-മന്ത്രി എ.കെ. ബാലന്‍

തി​രു​വ​ന​ന്ത​പു​രം- സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി​യെ ന്യായീകരിച്ച് നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി​യെ അ​പ​മാ​നി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നീ​ക്കമെന്നും അ​ടി​സ്ഥാ​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ടി​ന് നി​യ​മ​വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഇ​ട​പാ​ട് ഐ​ടി വ​കു​പ്പ് മാ​ത്രം തീ​രു​മാ​നി​ച്ചാ​ൽ മ​തി. ഡാ​റ്റ​യു​ടെ പ​രി​പൂ​ർ​ണ സു​ര​ക്ഷ ഐ​ടി വ​കു​പ്പ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ക​രാ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​ടി വ​കു​പ്പി​ന് മാ​ത്രമാണെന്നും നി​യ​മ​മ​ന്ത്രി പ​റ​ഞ്ഞു.

പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​യ​മ​വ​കു​പ്പ് അ​റി​യേ​ണ്ട​തി​ല്ല. നി​യ​മ​പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം നി​യ​മ​വ​കു​പ്പ് അ​റി​ഞ്ഞാ​ൽ മ​തി. ഏ​തു വ​കു​പ്പി​നും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേരളത്തിൽ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രോഗികളുടെ വിവരം ശേഖരിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് അധികൃതരുമാണ്. അത് വിശകലനം ചെയ്യാൻ സോഫ്റ്റ് വെയർ വേണം എന്ന് തീരുമാനിച്ചത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയിൽ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് അവർ നടപടി സ്വീകരിച്ചത്. അക്കാര്യത്തിൽ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സർക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടൻ തന്നെ ഡാറ്റ സർക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏൽപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ സൗജന്യമായി തരുന്നതിൽ എന്താണ് പ്രശ്നം. അഡ്മിനിസ്ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാൽ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ.

ഇടപാടിൽ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രളയം സർക്കാർ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പോലും പറയാൻ പ്രതിപക്ഷം തയ്യാറായി. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ കൊടുക്കേണ്ടതില്ല എന്ന് പോലും ഇവർ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പോസിറ്റീവ് ആയ സമീപനമല്ല ഒരിക്കലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവർത്തനമാണ് നടന്നതെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Latest News