അഹമ്മദാബാദ്- തുടർച്ചയായി രണ്ടാം ദിവസവും ഗുജറാത്തില്‍ കോവിഡ് ബാധിച്ച് കൂടുതല്‍ മരണം. അഞ്ച് മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. പുതുതായി 228 രോഗബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1604 ആയി.
പുതിയ മരണങ്ങളില്‍ നാലെണ്ണം അഹമ്മദാബാദിലും ഒന്ന് സൂറത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. 94 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധയില്‍ 140 എണ്ണം അഹമ്മദാബാദിലാണ്. ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 1002 ആയി.
29 പേർ മരിച്ച അഹമ്മദാബാദില്‍ 27 പേരാണ് രോഗമുക്തി നേടിയത്.






