ലോക്ക് ഡൌണ്‍; സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി

ന്യൂദല്‍ഹി-കോവിഡ് 19 ലോക്ക് ഡൌണ്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നു. സംസ്ഥാനങ്ങളെയേയും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകുളേയും ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുടങ്ങും.
നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.
പ്രത്യേക കോവിഡ് ബജറ്റും ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് എന്നാണ് സൂചന.
കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനായാണ് പ്രത്യേക കോവിഡ് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പൊതു ബജറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് തടസമാകരുതെന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങെനെയൊരുആലോചന നടത്തുന്നത്. ഇത് സംബന്ധിച്ച് തീരുമാനം ഉടനെ കൈക്കൊള്ളുമെന്നാണ് വിവരം. പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  മന്ത്രിതല സമിതി യോഗംചേര്‍ന്നിരുന്നു.യോഗത്തില്‍ പ്രത്യേക കോവിഡ് ബജറ്റും ചര്‍ച്ചയായി.ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.
സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും എല്ലാ ദിവസവും 
പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.കണ്‍ട്രോള്‍ റൂമുകളെ കേന്ദ്രസര്‍ക്കാരിന്റെ  വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കും.
ഇതിന്റെ പ്രവര്‍ത്തനങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.അവശ്യ വസ്തുക്കളുടെ ലഭ്യത അടക്കമുള്ള കാര്യങ്ങള്‍ അമിത് ഷാ ആരാഞ്ഞു.

Latest News