ലോക്ക് ഡൗണ്‍ ലംഘിച്ച് ഗുജറാത്തില്‍ വിവാഹം;  വധുവും വരനുമടക്കം 14 പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്- ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവും വരനുമടക്കം 14 പേര്‍ അറസ്റ്റില്‍. ഗുജറാത്തിലാണ് സംഭവം. കോവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ വിവാഹ ചടങ്ങിനായി ക്ഷേത്രത്തില്‍ ഒത്തുകൂടിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഒരുകൂട്ടം ആളുകള്‍ ക്ഷേത്രത്തില്‍ ഒത്തുകൂടിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് കല്യാണത്തിനെത്തിയവരെ അറസ്റ്റ് ചെയ്തത്‌
 

Latest News