Sorry, you need to enable JavaScript to visit this website.

ടിക് ടോക്ക് വീഡിയോയ്ക്ക് ലൈക്ക് കുറവ്; 18കാരന്‍ ആത്മഹത്യ ചെയ്തു

നോയിഡ- ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ക്ക് ലൈക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ തൂങ്ങി മരിച്ചു. നോയിഡയിലെ സെക്ടര്‍ 39 പോലീസ് സ്‌റ്റേഷന് പരിധിയിലാണ് സംഭവം.മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്. മകന്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് മുറിയുടെ വാതില്‍ പൊളിച്ച് അകത്തെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.പതിവായി ടിക്ടോകില്‍ പോസ്റ്റ് ചെയ്തിരുന്ന വിഡിയോകള്‍ക്ക് കുറച്ചുദിവസങ്ങളിലായി കാഴ്ചക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടി നിരാശയിലായിരുന്നു. മകന്‍ കുറച്ച് ദിവസങ്ങളായി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും മറ്റുള്ളവരോട് പതിവുപോലെ സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
തൂങ്ങിമരിക്കാനുണ്ടായ കാരണം ഇതുതന്നെയാണോ എന്ന് അന്വേഷിച്ചുവരികയാണ് പോലീസ്.
 

Latest News