മെൽബൺ- കാറപകടത്തിൽപ്പെട്ട് ഓസ്‌ട്രേലിയൻ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച കേസിൽ 32കാരിയായ മലയാളി നഴ്‌സ് ഡിംപ്ൾ ഗ്രെയ്‌സ് തോമസിനെ ഓസ്‌ട്രേലിയൻ കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചു. നിയമം പാലിക്കുന്നതിൽ ഗൗരവമേറിയ അനാസ്ഥ കാട്ടിയതിൽ ഡിംപ്ൾ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. റോഡു നിയമ ലംഘനം കാറപകടത്തിൽ കലാശിക്കുകയും അപകടത്തിൽപ്പെട്ട ഗർഭിണിയായ ഓസ്‌ട്രേലയിൻ യുവതിയുടെ ശിശു മരിക്കുകയും ചെയ്തിരുന്നു. 15 മാസത്തെ തടവുശിക്ഷ കഴിഞ്ഞിറങ്ങിയാൽ ഡിംപൽനെ ഇന്ത്യയിലേക്ക് തിരിച്ചയക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിംനേഷ്യത്തിൽ നിന്ന് വ്യായാമം കഴിഞ്ഞു പുറത്തിറങ്ങിയ ഡിംപ്ൾ കാറെടുത്തു പുറത്തിറങ്ങവെ തെറ്റായ വഴിയിലൂടെ പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കോടതി പറഞ്ഞു. പാർക്കിംഗ് ഏരിയിൽ നിന്നും പുറത്തിറങ്ങി വലത്തോട് തിരിഞ്ഞു പോകേണ്ടതിനു പകരം ഇടത്തോട്ട് തിരിയുകയും മൂന്ന് ട്രാക്കുകൾ മറികടന്ന് റോഡിന്റെ മധ്യഭാഗത്ത് കണ്ട ഒഴിവിലേക്ക് കാറോടിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്ന് കോടതി വ്യക്തമാക്കി.
ഏഴു മാസം ഗർഭിണിയായിരുന്ന ഓസ്‌ട്രേലിയൻ യുവതി ആശ്ലിയ അലനെയാണ് ഡിംപ്ൾ ഓടിച്ച കാർ ഇടിച്ചത്. അടിവയറിൽ കടുത്ത വേദനയോടെ അലനെ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. കുഞ്ഞ് പിന്നീട് മരിച്ചു.
െ്രെഡവിംഗിലുള്ള പരിചക്കുറവു മൂലം ജംഗ്ഷനിൽ നിന്ന് എങ്ങോട്ടാണ് തിരിയേണ്ടതെന്ന് ആശയക്കുഴപ്പത്തിലായിരുന്നു ഡിംപ്‌ളെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞുത ഇതാണ് അപകടമുണ്ടാക്കിയതെന്നും റോഡിൽ കണ്ട ഒഴിവ് അത് തനിക്കു കടന്നുപോകാൻ മറ്റു വാഹനങ്ങൽ വഴിമാറി തന്നതാണെന്നും തെറ്റിദ്ധരിച്ചാണ് അവർ ട്രാക്കുകൾക്കു കുറുകെ കാറോടിച്ചതെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും ജഡ്ജി ഇതു അംഗീകരിച്ചില്ല. ഡിംപ്ൾ പലതവണ നിയമ പ്രകാരം ഇതുവഴി െ്രെഡവ് ചെയ്തിട്ടുണ്ടെന്നും ഈ ജംഗ്ഷന്റെ രൂപകൽപ്പന ആശയക്കുഴപ്പമുണ്ടാക്കുന്നതല്ലെന്നും ജഡ്ജി ജെയിംസ് പാരിഷ് വ്യക്തമാക്കി. വേഗം വീട്ടിലെത്താനുള്ള ഡിംപൽന്റെ തിടുക്കമാണ് അപകടമുണ്ടാക്കിയതെന്നും ജഡ്ജി പറഞ്ഞു