Sorry, you need to enable JavaScript to visit this website.

എയർ ഇന്ത്യയെ തിരുത്തി മന്ത്രി; സർവീസ് പുനരാരംഭിക്കാന്‍ തീരുമാനമായില്ല

ന്യൂ​ദ​ൽ​ഹി- കോ​വി​ഡ് 19 വ്യാപന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെച്ചി​രി​ക്കു​ന്ന വി​മാ​ന സ​ർ​വീ​സ് പുനഃരാരം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​ സ​ഹ​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പ്രഖ്യാപിക്കുന്നതുവ​രെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബു​ക്കിം​ഗ് ആ​രം​ഭി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര, രാജ്യാന്തര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​ശേ​ഷ​മേ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബു​ക്കിം​ഗ് തു​ട​ങ്ങാ​വു എ​ന്നും ഹ​ർ​ദീ​പ് സിം​ഗ് പറഞ്ഞു.  എ​യ​ർ ഇ​ന്ത്യ ബു​ക്കിം​ഗ് ആ​രം​ഭിച്ചതിനു പിന്നാലെയാണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ തീരുമാനം. മേ​യ് നാ​ല് മു​ത​ൽ ചി​ല നഗരങ്ങളിലേക്കുള്ള ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് എ​യ​ർ ഇ​ന്ത്യ തീരുമാനിച്ചിരുന്നത്.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളും ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ പുനഃരാ​രം​ഭി​ക്കുമെന്നും എ​യ​ർ ഇ​ന്ത്യ വെബ് സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.

Latest News