കോട്ടയം- തമിഴ് നാട്ടിലെ നാലുവയസുകാരിക്ക്് പാലായില്‍നിന്നു മരുന്ന് എത്തിച്ചു. തമിഴ്‌നാട് സ്വദേശിയായ നാലു വയസുകാരി ഷാഷ്‌നി സുരേഷ് പ്രമേഹ സംബന്ധമായ അസുഖത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഭരണങ്ങാനത്തെ വൈദ്യന്റെ ചികിത്സയിലായിരുന്നു. ലോക്ഡൗണ്‍ ആരംഭിച്ചതോടെ മരുന്ന് എത്തിക്കാന്‍ കഴിയാതെ വന്നു. മരുന്ന് തീര്‍ന്നു പോയെന്നും അത്യാവശ്യമായി ലഭ്യമാക്കാന്‍ സഹായം തേടി കുട്ടിയുടെ വീട്ടുകാര്‍ പാലായിലെ സന്നദ്ധ പ്രവര്‍ത്തകരെ വിളിച്ചു.
തുടര്‍ന്ന് മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മരുന്ന് കോട്ടയത്ത് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി ശിവദാസിനു കൈമാറി. തുടര്‍ന്നു തെങ്കാശി എം.പി ധനുഷ്‌കുമാറുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.
തുടര്‍ന്ന് കേരള അതിര്‍ത്തിയില്‍ തെങ്കാശി എം.പി ധനുഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ പ്രവര്‍ത്തകന്‍ മഹേന്ദ്രന്‍ ഏറ്റുവാങ്ങി കുരുന്നിന്റെ വിദുരനഗറിലെ വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
കേരളാഫയര്‍ഫോഴ്‌സ്, പാലാ എം.എല്‍.എ മാണി സി. കാപ്പന്‍, കേരള വനംവകുപ്പ്, തെങ്കാശി എം.പി ധനുഷ്‌കുമാര്‍, തെങ്കാശി ജില്ലാ കലക്ടര്‍, തമിഴ്‌നാട് പോലീസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ മഹേന്ദ്രന്‍ എന്നിവരുടെ ഏകോപനം സാധ്യമാക്കിയാണ് തമിഴ്‌നാട്ടില്‍ മരുന്ന് എത്തിച്ചത്.