ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സോപൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവന്മാരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൈനിക പോസ്റ്റില്‍ സിആര്‍പിഎഫ്-പോലീസ് സംയുക്ത സംഘത്തിനു നേരെയായിരുന്നു ആക്രമണം. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് ഭീകരരാണ് നിറയൊഴിച്ചതെന്ന് സി.ആര്‍.പി.എഫ് വക്താവ് പങ്കജ് സിംഗ് പറഞ്ഞു. ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകള്‍ ഏറ്റെടുത്തിട്ടില്ല.






