ജപ്പാനില്‍ ശക്തമായ ഭൂകമ്പം; തീവ്രത 6.9

ടോക്കിയോ- ജപ്പാനില്‍ ശക്തമായ ഭൂചലനം . ജപ്പാന്റെ തെക്കന്‍ തീരത്തുള്ള ഓഗസവാര ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച വൈകുന്നേരം ഒഗസാവര ദ്വീപ് ശൃംഖലയ്ക്ക് പടിഞ്ഞാറ് പസഫിക് സമുദ്രത്തിൽ, ടോക്കിയോയ്ക്ക് 1,000 കിലോമീറ്റർ തെക്ക് ഭാഗത്താണ് ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഭൂകമ്പത്തിൽ ജപ്പാനീസ് ദ്വീപ് ശൃംഖല ഇളകിയെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 450 കിലോമീറ്റർ താഴെയായി ഉല്‍ഭവിച്ച പ്രകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാൻ സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
 

Latest News