കൊറോണ; മെയ് 31 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ഇന്ത്യ


ദുബായ്- കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സര്‍വീസ് റദ്ദാക്കല്‍ നീട്ടാന്‍ തീരുമാനിച്ച് എയര്‍ഇന്ത്യ. മെയ് 31 വരെ സര്‍വീസ് നടത്തില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.യുഎഇയില്‍ നിന്ന് പ്രവാസികളെ തിരിച്ചുകൊണ്ടുപോകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരുന്നു. എന്നാല്‍ അതിന് ശേഷം വിമാനസര്‍വീസ് പുനരാരംഭിക്കുമെന്നാണ് കരുതിയിരുന്നത്.

മെയ് 31വരെ സര്‍വീസ് റദ്ദാക്കല്‍ ദീര്‍ഘിപ്പിച്ചതായി എയര്‍ഇന്ത്യ അറിയിച്ചു. മെയ് നാലുമുതല്‍ ചില ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും എയര്‍ഇന്ത്യ വ്യക്തമാക്കി. എയര്‍ഇന്ത്യ ജൂണ്‍ മുതലുള്ള യാത്രകള്‍ക്കും എയര്‍ഇന്ത്യ എക്‌സ്പ്രസ് ഈ മാസവുമാണ് ബുക്കിങ് ആരംഭിക്കുന്നത്. സ്ഥിതിഗതികള്‍ അവലോകനം ചെയ്തശേഷമായിരിക്കും മറ്റ് തീരുമാനങ്ങളെന്ന് കമ്പനി വ്യക്തമാക്കി.
 

Latest News