ജിദ്ദ- കോഴിക്കോട് ഉള്ളിക്കുളം വള്ളിയോത്ത് അബ്ദുൽ അസീസ് വള്ളിക്കാട്ടുപൊയിൽ (46) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ് : പരേതനായ പക്രുകുട്ടി. മാതാവ്: സൈനബ. ഭാര്യ: ജമീല. മക്കൾ: ജാസിൽ, ജുനു. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും. നിയമ നടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.






