ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ലിഫ്റ്റില്‍ തുപ്പി; മംഗളൂരുവില്‍ വിദേശികള്‍ക്കെതിരെ കേസ്

മംഗളൂരു- ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ലിഫ്റ്റില്‍ തുപ്പിയ രണ്ട് വിദേശികള്‍ക്ക് എതിരെ കര്‍ണാടകയില്‍ കേസ്.  മംഗളൂരുവിലെ കോഡെയ്ല്‍ബയിലിലാണ് സംഭവം. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍, താമസിക്കുന്ന ഫ്ലാറ്റിലെ ലിഫ്റ്റിലാണ് തുപ്പിയത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഫ്ലാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശപ്രകാരം റോഡിലും പൊതു ഇടങ്ങളിലും തുപ്പുന്നത് നിരോധിച്ചിരുന്നു. ലംഘിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും നൽകേണ്ടി വരും

Latest News