കർഫ്യൂ: ഓൺലൈൻ ടാക്‌സികൾക്ക് ഇളവ്

റിയാദ് - 24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത പ്രദേശങ്ങളിൽ ഓൺലൈൻ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷക്കാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ടാക്‌സികൾ ഓടേണ്ടത്. ഇത് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസിർ അറിയിച്ചു.

 

Latest News