അമേരിക്കയില്‍ കോവിഡ് ബാധ ഏഴ് ലക്ഷം കടന്നു; മരണം 35,000

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷമായി ഉയര്‍ന്നു. വെള്ളിയാഴ്ച വരെ 35,000 പേര്‍ മരിച്ചുവെന്നാണ് ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി നല്‍കുന്ന കണക്ക്.

അതേസമയം, രാജ്യത്ത് കോവിഡ് മഹാമാരി അവസാനിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. തുരങ്കത്തിന്റെ അവസാനത്തിലാണെന്നും ഉടന്‍ തന്നെ വെളിച്ചം കാണുമെന്നും അദ്ദേഹം യു.എസ് ജനതക്ക് ഉറപ്പു നല്‍കി.

ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കാണ് അമേരിക്കയില്‍ കോവിഡിന്റെ ഏറ്റവും പ്രധാന കേന്ദ്രമായിരിക്കുന്നത്. 14,000 പേര്‍ മരിച്ച നഗരത്തിലാണ് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സമീപത്തെ പട്ടണമായ ന്യൂജഴ്‌സിയില്‍ 78,000 പേര്‍ക്ക് കോവിഡ് ബാധയും 3800 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest News