കോവിഡ് മരണത്തില്‍ യു.എസിനേക്കാള്‍ മുന്നില്‍ ചൈനയെന്ന് ട്രംപ്

വാഷിംഗ്ടണ്‍- കോവിഡ് മരണനിരക്കില്‍ അമേരിക്കേയേക്കാള്‍ മുന്നില്‍ ചൈനയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മരണസംഖ്യ ചൈന തിരുത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. വുഹാനില്‍ നേരത്തെ പുറത്തുവിട്ട കണക്കിനോക്കള്‍ പുകുതിയോളം പേര്‍ അധികം മരിച്ചിരുന്നുവെന്ന വുഹാന്‍ സിറ്റി അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് മരണ സംഖ്യയില്‍ അമേരിക്കയാണ് മുന്നില്‍. ട്രംപിന്റെ പ്രസ്താവനയോട്  ചൈന പ്രതികരിച്ചിട്ടില്ല.

 

Latest News