ഹെലികോപ്റ്ററില്‍ നിന്നും മോഡി പണം വാരി വിതറും,    ടിവി വാര്‍ത്ത കണ്ട് മാനം നോക്കി ജനങ്ങള്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ടി വി ചാനലിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മോഡി ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് പണം വിതരണം ചെയ്യുമെന്നായിരുന്നു കന്നഡ ചാനലായ പബ്ലിക് ടിവി നല്‍കിയ വാര്‍ത്ത. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കത്തയച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹെലികോപ്റ്റര്‍ വഴി പണം വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നായിരുന്നു ചാനലിന്റെ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത. ഈ വാര്‍ത്ത കണ്ട് നിരവധി സാധുക്കള്‍  മാനത്ത് നോക്കി നിന്നതായും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 15ന് രാത്രി എട്ടരയ്ക്കായിരുന്നു ചാനല്‍ ഹെലികോപ്റ്റര്‍ നള്ളി സുരിത്തര മോഡി എന്ന പേരില്‍ ഒരു പരിപാടി സംപ്രേഷണം ചെയ്തത്.
 

Latest News