Sorry, you need to enable JavaScript to visit this website.

സ്വകാര്യ സ്‌കൂളുകള്‍ ലോക്ക്ഡൗണ്‍ കാലയളവിലെ ഫീസും വാര്‍ഷിക ഫീസ് വര്‍ധനവും ഒഴിവാക്കണം; കേന്ദ്ര മാനവ വിഭവശേഷി മന്ത്രി

ന്യൂദല്‍ഹി-  സ്വകാര്യ സ്‌കൂളുകള്‍ ലോക്ക്ഡൗണ്‍ കാലത്തെ സ്‌കൂള്‍ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക്. ലോക്ക്ഡൗണ്‍ സമയത്തെ ഫീസ് വാങ്ങാനും വാര്‍ഷിക ഫീസ് ഉയര്‍ത്താനുമുള്ള നീക്കം സ്വകാര്യ സ്‌കൂളുകള്‍ നടത്തുന്നതിനിടെയാണ് ഇക്കാര്യം പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. സ്വകാര്യ സ്‌കൂളുകള്‍ വാര്‍ഷിക ഫീസ് ഉയര്‍ത്തുന്നതും ലോക്ക്ഡൗണ്‍ കാലയളവിലെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാനുമുള്ള തീരുമാനം പുനര്‍ പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

എല്ലാ സംസ്ഥാനത്തെയും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങളില്‍ ഇടപെടുമെന്നാണ് താന്‍ കരുതുന്നത്. ഈ സമയത്തെ രക്ഷിതാക്കളുടെ അവസ്ഥ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.സ്‌കൂള്‍ ഫീസ് വര്‍ധനവ് സംബന്ധിച്ച് ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
 

Latest News