ആശുപത്രി സേവനത്തിനിറങ്ങി സ്വീഡിഷ് രാജകുമാരി

സ്റ്റോക്‌ഹോം- കൊറോണക്കെതിരേയുള്ള പോരാട്ടത്തില്‍ കൊട്ടാരം വിട്ടിറങ്ങി ആശുപത്രിയില്‍ സേവനം നടത്തുകയാണ് സ്വീഡിഷ് രാജകുമാരി സോഫിയ. മുപ്പത്തിയഞ്ചുകാരിയായ സോഫിയ ത്രിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് സ്റ്റോക്‌ഹോമിലെ സോഫിയാ ഹെമ്മെറ്റ് ആശുപത്രിയില്‍ സന്നദ്ധസേവകയായെത്തിയത്. കോവിഡ് രോഗികളെ നേരിട്ട് പരിചരിക്കില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് സോഫിയയുടെ ചുമതല.
മെഡിക്കല്‍ രംഗത്തുനിന്നല്ലാത്ത വ്യക്തികള്‍ക്കായാണ് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നത്. വൃത്തിയാക്കല്‍, അടുക്കളയിലെ സേവനം, ഉപകരണങ്ങള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജോലിഭാരം കുറയ്ക്കാനായി ആഴ്ചയില്‍ എണ്‍പതോളം പേര്‍ക്ക് പരിശീലനം നല്‍കിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.

 

Latest News