റിയാദ് - റദ്ദാക്കുന്ന റീ-എന്‍ട്രി വിസയുടെ ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തന്റെ റീ-എന്‍ട്രി വിസ കാലാവധി റമദാനില്‍ അവസാനിക്കുമെന്ന് അറിയിച്ചും റീ-എന്‍ട്രി റദ്ദാക്കിയാല്‍ ഫീസ് തിരികെ ലഭിക്കുമോയെന്ന് ആരാഞ്ഞും വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് റദ്ദാക്കുന്ന റീ-എന്‍ട്രി വിസയുടെ ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.