Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സാംത്തയിലും അല്‍ദായറിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്- സാംത്ത, അല്‍ദായര്‍ പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് പുതിയ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് പ്രാബല്യത്തില്‍ വന്നു.
നേരത്തെ കര്‍ഫ്യൂ ഇളവ് അനുവദിച്ചവര്‍ക്ക് ആനുകൂല്യം തുടരും. അത്യാവശ്യകാര്യങ്ങള്‍ക്ക്  (ഭക്ഷണം, ചികിത്സ) എന്നിവക്ക് താമസ ഏരിയക്ക് പരിധിയിലെ കേന്ദ്രങ്ങളില്‍ പോകാം.

താമസ സ്ഥലങ്ങളില്‍ അത്യാവശ്യത്തിന് വാഹനം ഉപയോഗിക്കുകയാണെങ്കില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി കയറാവുന്നതാണ്. ബഖാലകള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, ഗാസ് കടകള്‍, ബാങ്ക്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വീടുകളിലേക്ക് വെള്ളമെത്തിക്കല്‍, മലിന ജല ടാങ്കര്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. വീടുകളില്‍ നിന്ന് കുട്ടികളെ പുറത്തുവിടരുത്.

 

Latest News