ലോക്ക്ഡൗണ്‍; കുട്ടികളുടെ നഗ്നചിത്രങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുന്നവരെ തിരിച്ചറിഞ്ഞ് കേരളാ പോലിസ്, ഉടന്‍ അറസ്റ്റ്


തിരുവനന്തപുരം- ലോക്ക്ഡൗണിനിടെ ഇന്റര്‍നെറ്റ് ഉപയോഗം കൂടുമ്പോള്‍ കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ച പ്രത്യേക സംഘങ്ങളെ തിരിച്ചറിഞ്ഞ് പോലിസ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ തിരയുകയും അത്തരം ചിത്രങ്ങള്‍ അപ്‌ലോഡ്  ചെയ്യുകയും ചെയ്തവരെ കുറിച്ചായിരുന്നു അന്വേഷണം നടത്തിയത്. വാട്‌സ്ആപ് ,ടെലിഗ്രാം ഗ്രൂപ്പുകളും ഇത്തരം സൈബര്‍ കുറ്റകൃത്യത്തിനായി പ്രതികളുടെ പ്രത്യേകസംഘം ഉപയോഗിച്ചുവെന്ന് കണ്ടെത്തി. സൈബര്‍ ഡോം ആണ് അന്വേഷണം നടത്തിയത്. കേരളത്തില്‍ ലോക്ക്ഡൗണിനിടെ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ ടെക്‌നോളജികള്‍ ഉപയോഗിച്ച് കണ്ടെത്തി അവരുമായി ഇടപെടല്‍ നടത്തി നിര്‍ബന്ധിപ്പിച്ച് വെബ് ക്യാം ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഈ സംഘത്തിന്റെ വലയില്‍പ്പെട്ട കുട്ടികളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ ചിത്രങ്ങള്‍ വാട്‌സ്ആപിലും ടെലിഗ്രാമിലും വന്‍തോതില്‍ പ്രചരിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ആറ് ഗ്രൂപ്പുകളെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കുറിച്ച് അന്വേഷിക്കുകയാണ് പോലിസ്.ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൈല്‍ഡ് പോണ്‍,സെക്‌സി ചൈല്‍ഡ്,ടീന്‍ സെക്‌സ് വീഡിയോസ് തുടങ്ങിയ കീ വേര്‍ഡുകളാണ് പോണ്‍സൈറ്റുകളില്‍ ആളുകള്‍ കൂടുതല്‍ തിരയുന്ന കീ വേഡുകള്‍. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ കൂടുതലായി തിരയുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയും സ്ഥാനം പിടിച്ചതായി ഐസിപിഎഫ് പറയുന്നു.
 

Latest News