വിദേശതൊഴിലാളികള്‍ അതിഥികളെന്ന് മദീന ഗവര്‍ണര്‍; ക്ഷേമവും സുരക്ഷയും ഉറപ്പാക്കും

മദീന-വിദേശ തൊഴിലാളികള്‍ അതിഥികളാണെന്നും ഏതുരാജ്യക്കാരായാലും അവര്‍ക്ക് മതിയായ ജീവിത സൗകര്യമൊരുക്കേണ്ടത് കടമയാണെന്നും മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

കുടിയേറ്റ തൊഴലാളികള്‍ക്കായി പുതുതായി ആരംഭിച്ച പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിച്ചാണ് ഗവര്‍ണറുടെ പ്രസ്താവന. തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് തൊഴിലാളികള്‍ ഇവിടെ എത്തിയതെന്നും തിരിച്ചുപോകുന്നതുവരെ അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
3000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിംഗ് യൂനിറ്റുകളും ഇരുനില പള്ളിയും ഉള്‍ക്കൊള്ളുന്നതാണ്  മദീനയില്‍ പൂര്‍ത്തിയാക്കുന്ന പാര്‍പ്പിട പദ്ധതി.

 

Latest News