മധുര-ലോക്ഡൗണ്‍ ലംഘിച്ച് ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. നിയമം ലംഘിച്ച് പുറത്തിറങ്ങിയ നൂറുകണക്കിനാളുകള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമധുരയിലെ മധുവര്പ്പെട്ടിയിലാണ് ജനങ്ങള്‍ ലോക്ഡൗണ്‍ ലംഘിച്ച് നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ സമ്മാനം നേടിയ മൂളി എന്ന കാളക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്.
പരമ്പരാഗത രീതിയില്‍ വെടിക്കെട്ടുള്പ്പടെയുള്ള ആഘോഷം നടത്തിയാണ് ആളുകള്‍ കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ലോക്ക്ഡൗണായതിനാല്‍ കൂട്ടം കൂടാനോ പുറത്തിറങ്ങാനോ പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണ് ഇവര്‍ അന്തിമോപചാരം അര്പ്പിക്കാനിറങ്ങിയത്.






