വുഹാന്‍- കോവിഡ് പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിലെ വുഹാനില്‍ കൂടുതല്‍ പേര്‍ മരിച്ചിരുന്നുവെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍.
പല മരണങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കി മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വുഹാനിലെ കോവിഡ് മരണസംഖ്യ 3869 ആയി.
വുഹാന്‍ സിറ്റി അധികൃതര്‍ സമൂഹ മാധ്യമങ്ങളിലാണ് മരണസംഖ്യയിലെ വര്‍ധന പോസ്റ്റ് ചെയ്തത്. 1290 മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
ആഗോള മഹമാരിയായി പടര്‍ന്നിരിക്കുന്ന കോവിഡ് ചൈനയില്‍ ഏറ്റവും കൂടുതല്‍ ജീവനെടുത്തത് പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാനിലാണ്.