ന്യൂദല്‍ഹി-ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു. നിലവില്‍ 13,387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്. 437 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
1,1201 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 1,748 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 3,205 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 194 പേരാണ് ഇവിടെ മരിച്ചത്. ദല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 1,640 പേര്‍ക്കാണ് ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 38 പേരാണ് ദല്‍ഹിയില്‍ മരിച്ചത്. തമിഴ്‌നാട്ടില്‍ 1,267 പേര്‍ക്കും രാജസ്ഥാനില്‍ 1,131 പേര്‍ക്കും മധ്യപ്രദേശില്‍ 1,120 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മധ്യപ്രദേശ്-53, ഗുജറാത്ത്-36, തമിഴ്‌നാട്-15, തെലുങ്കാന-18, പഞ്ചാബ്-13, ആന്ധ്രാപ്രദേശ്-14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍.






