പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ പാര്‍ലമെന്റിനോട് ഇസ്രായില്‍ പ്രസിഡന്റ്

ജറൂസലം- മൂന്നാഴ്ചക്കകം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇസ്രായിലി പാര്‍ലമെന്റായ നെസറ്റിന് പ്രസിഡന്റ് റൂവന്‍ റിവ്്‌ലിന്‍ നിര്‍ദേശം നല്‍കി. നിലവിലെ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവും നിര്‍ദിഷ്ട പ്രധാനമന്ത്രി മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് എന്നിവര്‍ക്ക് ഇതുവരെ അധികാര പങ്കാളിത്ത കരാര്‍ ഉണ്ടാക്കാനാകാത്തതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
ഒന്നുകില്‍ പുതിയ നേതാവിനെ കണ്ടെത്തുക, അല്ലെങ്കില്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുക- പാര്‍ലമെന്റിന് അദ്ദേഹം അന്ത്യശാസനം നല്‍കി.
ഒരു വര്‍ഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്ന ഇസ്രായില്‍ സാമ്പത്തിക തകര്‍ച്ചയിലാണ്. കൊറോണ കാലം നേരിടുന്നതിന് അടിയന്തരാവസ്ഥാ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് നെതന്യാഹുവും ഗാന്റ്‌സും ധാരണയിലെത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. ഇന്ന് അര്‍ധരാത്രിക്കകം പുതിയ സര്‍ക്കാരുണ്ടാക്കണമെന്ന പ്രസിഡന്റിന്റെ അന്ത്യശാസനമാണ് ഇതോടെ വിഫലമായത്.

 

Latest News