Sorry, you need to enable JavaScript to visit this website.
Sunday , December   06, 2020
Sunday , December   06, 2020

സോഷ്യല്‍ മീഡിയയില്‍ മോഡിയ്ക്കും ഷായ്ക്കുമെതിരെ  അപകീര്‍ത്തി പ്രചരണം; രണ്ട് പേര്‍ അറസ്റ്റില്‍

മംഗളൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ട് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. 
ഇരുവരും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയത്.
പകര്‍ച്ചവ്യാധി രോഗ നിയമം 1897, സെക്ഷന്‍ 67 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സെക്ഷന്‍ 54 ദുരന്ത നിവാരണ നിയമം 2005, സെക്ഷന്‍ 188, 153, 505 ഐപിസി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ അറസ്റ്റിലാവാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
 അറസ്റ്റിലായവര്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. നേതാക്കള്‍ അറിയിച്ചു.
 

Latest News