വാക്‌സിന്‍ എത്തുംവരെ ബ്രിട്ടനില്‍ സാമൂഹിക അകലം

ലണ്ടന്‍- കൊറോണ വൈറസിന് അനുയോജ്യമായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ ബ്രിട്ടനില്‍ സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം നിലനില്‍ക്കുമെന്ന് ആരോഗ്യവിദഗ്ധന്‍ നീല്‍ ഫെര്‍ഗൂസന്‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളാണ് നീല്‍.
സാമൂഹിക അകലം ഒരു പരിധി വരെ നമ്മള്‍ തുടരേണ്ടത് അനിവാര്യമാണ്. ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ, അനിശ്ചിത കാലത്തേക്ക് ഈ ശീലം നിലനിര്‍ത്തേണ്ടി വരും- ബിബിസിയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അത്രവേഗം സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവും അറിയിച്ചു.

 

Latest News