അമേരിക്കയില്‍നിന്ന് വെന്റിലേറ്റര്‍ സ്വീകരിക്കുമെന്ന് റഷ്യ

മോസ്‌കോ- ആവശ്യമായി വന്നാല്‍ അമേരിക്കയില്‍നിന്ന് വെന്റിലേറ്ററുകള്‍ സ്വീകരിക്കുമെന്ന് റഷ്യ. ഇതിനകം 27,938 പോസീറ്റീവ് കേസുകളും 232 മരണങ്ങളും രേഖപ്പെടുത്തിയ റഷ്യയിലേക്ക് വെന്റിലേറ്ററുകള്‍ അയച്ചുകൊടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്നദ്ധത അറിയിച്ചിരുന്നു. നേരത്തെ, റഷ്യ വെന്റിലേറ്ററുകളും വ്യക്തി സുരക്ഷാ ഉപകരണങ്ങളും അമേരിക്കയിലേക്ക് അയച്ചിരുന്നു.
അമേരിക്കയില്‍ കൊറോണ അതിവേഗം പടര്‍ന്ന സാഹചര്യത്തില്‍ ട്രംപും പുടിനും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു ഇത്. ഈ ഉദാരതക്ക് നന്ദിസൂചകമായി റഷ്യക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ് പ്രസ്താവിക്കുകയായിരുന്നു. ആവശ്യമായി വരികയാണെങ്കില്‍ തീര്‍ച്ചയായും ഈ വാഗ്ദാനം സ്വീകരിക്കുമെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

 

Latest News