Sorry, you need to enable JavaScript to visit this website.

ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത വേണം

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായള്ള ലോക്ഡൗണിൽ ആണെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് ഡിജിറ്റൽ പണമിടപാട് നടത്താതെ നിർവാഹമില്ല. പണമിടപാടുകൾ വേഗത്തിൽ സാധ്യമാകുമെങ്കിലും പഴുതുകളിലൂടെ കടന്നുവരാൻ തക്കം പാർത്തിരിക്കുകയാണ് സൈബർ കുറ്റവാളികളും ഹാക്കർമാരും. വേഗത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ തന്നെ അപകട സാധ്യതകളും കൂടുതലാണ്. ജാഗ്രത പുലർത്തിയാൽ പിന്നീട് ദുഃഖിക്കേണ്ടിവില്ല.

1. വിവരങ്ങൾ പങ്കുവെക്കരുത്
ഒരിക്കലും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പങ്കുവെക്കരുത്. കാർഡിന്റെ നമ്പർ, എക്‌സ്പയറി ഡേറ്റ്, യു.പി.ഐ പിൻ, ഒ.ടി.പി എന്നിവയൊന്നും ആരുമായും പങ്കുവെക്കാൻ പാടില്ല. ഇങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ട് എസ്.എം.എസ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ ഇല്ലെന്ന് തീർത്തു പറയണം. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇത്തരം വിവരങ്ങൾ ഫോൺ വഴിയോ എസ്.എം.എസ് വഴിയോ ആവശ്യപ്പെടാറില്ല. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇത്തരം വിവരങ്ങൾ ചോർത്താനും ഉപയോക്താവ് അറിയാതെ പണം ട്രാൻസ്ഫർ ചെയ്യാനും ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങളുണ്ട്. യു.എ.ഇയും സൗദിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത്തരം സംഘങ്ങൾ പിടിയിലായിട്ടുണ്ടെങ്കിലും തട്ടിപ്പുകൾക്ക് ഇനിയും കുറവ് വന്നിട്ടില്ല. 

2. ബാങ്ക് നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക
ബാങ്കുകൾ ഇപ്പോൾ നിരന്തരമായി അവരുടെ ഉപഭോക്താക്കൾക്ക് എസ്.എം.സ് മുഖേനയും ഇ-മെയിൽ മുഖേനയും ബോധവൽക്കരണം നടത്തുന്നുണ്ട്.  ബാങ്കുകളിൽ നിന്നാണെന്ന പേരിൽ പലപ്പോഴും ഫോൺ കോളുകളും എസ്.എം.എസുകളും ഇ-മെയിലുകളും ബാങ്ക്, എ.ടി.എം കാർഡ് വിവരങ്ങളും ഒ.ടി.പിയുമൊക്കെ ചോദിച്ച് വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇത്തരം വിവരങ്ങൾ നൽകരുതെന്നാണ് ബാങ്കുകൾ നൽകുന്ന നിർദേശം. പലപ്പോഴും ഇത്തരം വിവരങ്ങൾ കൈമാറിയാൽ അവർക്ക് പുതിയ യു.പി.ഐ ഐ.ഡി ഉണ്ടാക്കാനും അക്കൗണ്ടിൽ നിന്നും പണമിടപാടുകൾ നടത്താനും സാധിക്കും.

3. അനാവശ്യ ലിങ്കിൽ ക്ലിക് ചെയ്യരുത്
എന്തെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യൂ, അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക് ചെയ്യു എന്നു തുടങ്ങിയ മെസേജുകളോ നോട്ടിഫിക്കേഷനുകളൊക്കെ ഫോണിലും കംപ്യൂട്ടറിലുമൊക്കെ വരാറുണ്ട്. ലിങ്കിൽ ക്ലിക് ചെയ്തു തുടങ്ങുമ്പോഴാണ് അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കുന്നത്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ തട്ടിപ്പുകാരുടെ കൈയിലാണ് എത്തിപ്പെടുക.

4. എല്ലാ ഇ-മെയിലുകൾക്കും മറുപടി വേണ്ട
ഔദ്യോഗിക വെബ്‌സൈറ്റുകളിൽനിന്ന് വരുന്ന ഇ-മെയിലുകൾക്ക് മാത്രം മറുപടി നൽകുക. ഓഫറുകൾ, ലോൺ അപ്രൂവൽ എന്നിങ്ങനെ ധാരാളം ഇ-മെയിലുകൾ വരും. ഇത്തരം സ്പാം ഇ-മെയിലുകൾ എത്രമാത്രം ആകർഷകമാണെങ്കിലും മറുപടി നൽകരുത്.

5. ഓൺലൈൻ പർച്ചേസ്
ഓൺലൈനിൽ പർച്ചേസ് നടത്തുമ്പോൾ  അംഗീകൃത ഓൺലൈൻ വ്യാപാരികളിൽ നിന്നു തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. പണമിടപാടുകൾ നടത്തുമ്പോഴും സുരക്ഷിതമായ പേമെൻറ് ഗേറ്റ് വേ ഇതിനായി ഉപയോഗിക്കുക.

 

Latest News