Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം തടയാൻ സഞ്ചാര ഡാറ്റ ടൂളുമായി ആപ്പിൾ 

കോവിഡ് വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെയും സർക്കാറുകളെയും സഹായിക്കുമെന്ന് അവകാശപ്പെട്ട് ആപ്പിൾ പുതിയ മൊബിലിറ്റി ഡാറ്റാ ട്രെൻഡ്‌സ് ടൂൾ പുറത്തിറക്കി. ആപ്പിൾ മാപ്പുകളിൽനിന്നുള്ള ഡാറ്റകൾ ശേഖരിച്ച് പുറത്തുവിട്ട ഡാറ്റ ട്രെൻഡ് പ്രാദേശിക സർക്കാറുകൾക്കും ആരോഗ്യ അധികൃതർക്കും കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളിലേക്ക് ഉൾക്കാഴ്ച നൽകുമെന്നാണ് പ്രതീക്ഷ.


ജനങ്ങളുടെ ഡ്രൈവിംഗ്, കാൽനട യാത്ര, പൊതുവാഹനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഡാറ്റ അടിസ്ഥാനമാക്കി പുതിയ നയങ്ങൾക്ക് രൂപം നൽകാനാകുമെന്ന് കമ്പനി പറയുന്നു. പ്രധാന നഗരങ്ങളിലെയും 63 രാജ്യങ്ങളിലെയും ജനങ്ങളുടെ സഞ്ചാരം സംബന്ധിച്ച ആപ്പിൾ മാപ്പ് ഡാറ്റകളാണ് മൊബിലിറ്റി ട്രെൻഡ് സൈറ്റ് ഉപയോഗിക്കുന്നത്. ആപ്പിൾ മാപ്പിനോട് വഴി ചോദിച്ചവരുടെ എണ്ണം കണക്കിലെടുത്താണ് ജനങ്ങളുടെ സഞ്ചാരം സംബന്ധിച്ച ഡാറ്റ ക്രോഡീകരിക്കുന്നത്. 
ആപ്പിളിന്റെ പുതിയ ടൂൾ ഉപയോഗിച്ചാൽ 2020 ജനുവരി 13 നു ശേഷം ഏതൊക്കെ രാജ്യങ്ങളിലും നഗരങ്ങളിലുമാണ് കൂടുതൽ റൂട്ടുകൾ ചോദിച്ചതെന്ന് കണ്ടെത്താൻ കഴിയും. ഇതു സംബന്ധിച്ച ഡാറ്റ ഡൗൺലോഡ് ചെയ്യാനും കഴിയും. 

 

Latest News