ന്യൂദല്‍ഹി-കോവിഡിനെതിരായ പോരാട്ടത്തില്‍ ലോക്ഡൗണ്‍ അല്ല ശാശ്വത പരിഹാരമെന്നും വ്യാപകമായ പരിശോധനക്ക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി.
ലോക്ഡൗണ്‍ ഒരു പോസ് ബട്ടന് മാത്രമാണ്. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വൈറസ് വീണ്ടും രംഗത്തുവരും. ഒരു തരത്തിലും ലോക്ഡൗണ്‍ വൈറസിനെ ഇല്ലാതാക്കില്ല. അല്പകാലത്തേക്ക് വൈറസിനെ പിടിച്ചുനിര്‍ത്തുക മാത്രമാണ് ചെയ്യുക. വൈറസിനെ പിന്തുടര്ന്ന് വ്യാപകമായ പരിശോധന നടത്തുക മാത്രമാണ് പോംവഴി- മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ ചാറ്റില്‍ രാഹുല്‍ പറഞ്ഞു.






