Sorry, you need to enable JavaScript to visit this website.

പിസ്സ ഡെലിവറി ബോയിക്ക് കോവിഡ്; 72 വീടുകളില്‍ സ്വയം നിരീക്ഷണം

ന്യൂദല്‍ഹി- പിസ്സ ഡെലിവറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തെക്കന്‍ ദല്‍ഹിയില്‍ 72 വീടുകളിലെ കുടുംബങ്ങള്‍ സ്വയം നിരീക്ഷണത്തില്‍.
 മാളവ്യ നഗറിലെ പ്രശസ്തമായ പിസ്സ വിതരണ ശൃംഖലയിലെ വിതരണക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി.എം. മിശ്ര പറഞ്ഞു.
കടയിലെ 16 സഹജോലിക്കാരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. 72 വീടുകളില്‍ പിസ്സ വിതരണം ചെയ്തതിനാല്‍ എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

 

Latest News