ലോക്ഡൗണില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണം ശ്മശാനത്തില്‍ ഉപേക്ഷിച്ച പഴങ്ങള്‍

ന്യൂദല്‍ഹി- അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും അവര്‍ക്ക് ഭക്ഷണം ശ്മശാനത്തില്‍ ഉപേക്ഷിച്ച പഴങ്ങള്‍. ദല്‍ഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടില്‍ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങള്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികളാണ് ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ ശേഖരിക്കുന്നത്.
വാഴപ്പഴങ്ങള്‍ പെട്ടന്ന് ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത് കഴിച്ച് ജീവന്‍ നിലനിര്‍ത്താമെന്നും തൊഴിലാളികള്‍ പറയുന്നു. സ്ഥിരമായി ഭക്ഷണം ലഭിക്കാറില്ലെന്നും അതുകൊണ്ടാണ് ശ്മശാനത്തിലെ പഴങ്ങള്‍ എടുക്കുന്നതെന്നും തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു.  
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികള്‍ ഉത്തര ദല്‍ഹിയില്‍ യമുന തീരത്തും പാലത്തിന്റെ അടിയിലുമായാണ് അഭയം തേടിയിരിക്കുന്നത്.
അടുത്തുള്ള ഗുരുദ്വാരയില്‍നിന്നാണ് ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നത്.

 

Latest News