ഹൈദരാബാദ്- കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പാവങ്ങളെ സഹായിക്കാന്‍ തെലങ്കാനയില്‍ ഒരു പതിനൊന്നുകാരി സ്വരൂപിച്ചത് 9.4 ലക്ഷം രൂപ.
മിലാപ് ക്രൗഡ് ഫണ്ടിംഗ് അടക്കം വിവിധ സ്രോതസ്സുകളില്‍നിന്നാണ് ആറാം ക്ലാസുകാരി റിധി ഇത്രയും പണം ശേഖരിച്ചത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്നായിരുന്നു അവളുടെ ആശങ്കയെന്നും വാര്‍ത്തകളില്‍ പാവങ്ങളുടെ ദുരിതം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അവശ്യ വ്‌സ്തുക്കള്‍ വിതരണം ചെയ്തു തുടങ്ങിയതെന്നും റിധിയുടെ മാതാവ് ശില്‍പ പറഞ്ഞു.
ആദ്യം സ്വന്തം പോക്കറ്റ് മണിയാണ് റിധി ഉപയോഗിച്ചത്. തുടര്‍ന്ന് അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു കിലോ ഉപ്പ്, മുളക് പൊടി തുടങ്ങിയവ അടങ്ങുന്ന 200 കിറ്റുകള്‍ വിതരണം ചെയ്തു.






