Sorry, you need to enable JavaScript to visit this website.

സൈക്കിളുകളിൽ ഓർഡർ  ഡെലിവറിക്ക് അനുമതിയില്ല

ദമാം- ബഖാലകൾക്കു കീഴിലെ സൈക്കിളുകളിലും ബൈക്കുകളിലും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിന് അനുമതിയില്ലെന്ന് കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് ബ്രിഗേഡിയർ സിയാദ് അൽറുഖൈത്തി വ്യക്തമാക്കി. ഡെലിവറി ആപ്പുകൾക്കു കീഴിൽ ജോലി ചെയ്യുന്നവർക്ക് 24 മണിക്കൂറും പ്രവർത്തിക്കാവുന്നതാണ്. കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അംഗീകാരമുള്ള ഡെലിവറി ആപ്പിനു കീഴിലെ പ്രതിനിധിയാണെന്ന് ഇലക്‌ട്രോണിക് കാർഡ് പരിശോധിച്ച് സുരക്ഷാ സൈനികർ ഉറപ്പു വരുത്തും. 


റസ്റ്റോറന്റുകൾക്ക് സ്വന്തം വാഹനങ്ങളിൽ ഓർഡറുകൾ ഡെലിവറി ചെയ്യാവുന്നതാണ്. ഇങ്ങനെ ഓർഡറുകൾ ഡെലിവറി ചെയ്യുന്ന ജീവനക്കാരുടെയും അവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തും. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം നിർണയിച്ച വ്യവസ്ഥകൾ പാലിച്ചാണ് റസ്റ്റോറന്റുകൾ ഡെലിവറി സേവനം നൽകേണ്ടത്. ബഖാലകൾ പോലെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ സൈക്കിളുകളിലും ബൈക്കുകളിലും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിന് അനുമതിയില്ല. ടാക്‌സികൾക്കും റെന്റ് എ കാർ സ്ഥാപനങ്ങൾക്കും കർഫ്യൂവിൽ നിന്ന് ഇളവില്ലെന്നും ബ്രിഗേഡിയർ സിയാദ് അൽറുഖൈത്തി പറഞ്ഞു.  


 

Latest News