Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വവ്വാലുകള്‍ക്ക്  കൊറോണ വൈറസ് പകര്‍ത്താനുള്ള കഴിവ് ഇല്ല

ന്യൂദല്‍ഹി-വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി എന്ന വാര്‍ത്ത ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍, കൊറോണ വൈറസ് കോവിഡ്19 പകര്‍ത്താനുള്ള കഴിവ് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് ഇല്ലെന്ന് ഐസിഎംആര്‍ സയിന്റിസ്റ്റ് ഡോ. രാമന്‍ ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു.  
ഇന്ത്യയില്‍ നിപ്പ വൈറസ് കണ്ടെത്തിയ കാലത്ത് ഇന്ത്യയിലെ മൃഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൈറസുകള്‍ പകര്‍ത്താന്‍ സാധിക്കുമോ എന്ന് ഐസിഎംആര്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണത്തില്‍ രണ്ട് ഇന്ത്യന്‍ വവ്വാലുകളിലാണ്   കൊറോണ വൈറസ് കണ്ടെത്തിയത്. . എന്നാല്‍, ഇത്തരത്തിലുള്ള കൊറോണ വൈറസ് മറ്റ് വവ്വാലുകളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ കഴിവുള്ള അത്തരം പരിവര്‍ത്തനം 1000 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും ഡോ. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി.  രണ്ട് ഇനം വവ്വാലുകളിലാണ്  കൊറോണ വൈറസ് കണ്ടെത്തിയത്. പെറ്ററോപസ്, റൂസെറ്റസ് എന്നീ  രണ്ടിനം  വവ്വാലുകളിലാണ്  കൊറോണ വൈറസ് കണ്ടെത്തിയിരിയ്ക്കുന്നത്.
 

Latest News